നേവിഗസ്: മധ്യജര്‍മ്മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സീറോ മലബാര്‍ സമൂഹം നടത്തിയ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി. മാര്‍ച്ച് 27~ന് വൈകുന്നേരം അഞ്ച് മണിക്ക് നേവിഗസിലെ മരിയന്‍ കത്തീഡ്രലിന്റെ താഴ്വരയിലാണ് കുരിശിന്റെ വഴി നടന്നത്. ജര്‍മ്മനിയില്‍ ജോലിക്കും പഠനത്തിനുമായി എത്തിയ നിരവധി യുവജനങ്ങള്‍ ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തു.
തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. ടോം കൂട്ടങ്കല്‍ MCBS മുഖ്യകാര്‍മ്മികത്വം വഹിച്ചു. സീറോ മലബാര്‍ കമ്മ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശ്ശേരി സിഎംഐ, ഫാ. തോമസ് ചാലില്‍ സിഎംഐ, ഫാ. ഡിറ്റോ സുപ്രത്ത് സിഎംഐ (മിലാന്‍) എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഭക്തിസാന്ദ്രമായ ഗാനാലാപനം ശുശ്രൂഷകള്‍ക്ക് കൂടുതല്‍ ആത്മീയത പകര്‍ന്നു.
കൊളോണ്‍ അതിരൂപതയിലെയും, ആഹന്‍, എസ്സന്‍ രൂപതകളിലെയും സീറോ മലബാര്‍ വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കെടുത്തത്. കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ സെന്റ് മാര്‍ട്ടിന്‍ ബെര്‍ഗിഷ് ലാന്‍ഡ് ഷ്വെല്‍മ് കുടുംബക്കൂട്ടായ്മയാണ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ചത്. ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ രീതിയിലുള്ള ലഘുഭക്ഷണവും ഒരുക്കിയിരുന്നു.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത ഏവര്‍ക്കും കുടുംബക്കൂട്ടായ്മ പ്രസിഡന്റ് മേഴ്സി തടത്തില്‍ നന്ദി രേഖപ്പെടുത്തി.
സന്യാസിനിമാര്‍ ഉള്‍പ്പെടെ ഇരുന്നൂറ്റി അന്‍പതിലധികം പേര്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. 'മരിയന്‍ ഡോം' എന്നറിയപ്പെടുന്ന നേവിഗസ് തീര്‍ത്ഥാടന കേന്ദ്രം കൊളോണ്‍ അതിരൂപതയുടെ കീഴിലാണ്.

Comments: